"നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല."   റോമര്‍ 3:10

   "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു."   റോമര്‍ 3:23

   "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ."   റോമര്‍ 6:23

   "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു."   റോമര്‍ 5:8

   "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു."   യോഹന്നാന്‍ 3:16

   "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു."   1. യോഹന്നാന്‍ 1:9

   "യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷപ്പെടും.   ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു."   റോമര്‍ 10:9-10

   "അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു."   യോഹന്നാന്‍ 1:12

   "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല."   യോഹന്നാന്‍ 14:6

   "പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു."   യോഹന്നാന്‍ 5:21

   "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.  ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല."   എഫെസ്യര്‍ 2:8-9

   "എന്നാല്‍ സഹോദരന്മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്‍ക്കു ലഭിച്ചതും നിങ്ങള്‍ നിലക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഔര്‍പ്പിക്കുന്നു.   തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും   പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ."   1. കൊരിന്ത്യര്‍ 15:1,3-4

   "എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍ . നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു."   യാക്കോബ് 5:16

   "പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.  സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ."   1. യോഹന്നാന്‍ 4:7-8

   "എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ,  കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിന്‍ . അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം.  ആമേന്‍."   2. പത്രൊസ് 3:17-18